സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി . 18000 രൂപയില്‍ നിന്ന് 21000 ആക്കിയാണ് ഉയര്‍ത്തിയത്. 48 സര്‍ക്കാര്‍ സീനിയര്‍ പ്ലീഡര്‍മാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗനവാടി വര്‍ക്കര്‍മാരുടെ ഉല്‍സവബത്ത 1000ല്‍ നിന്ന് 1100 ആക്കി ഉയര്‍ത്തി. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പുകളിലായി പുതിയ തസ്തികകള്‍ സൃഷ്‌ടിച്ചു. നാണ്യവിളകളും പാലുല്‍പന്നങ്ങളും നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ പ്രതിഷേധമറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.