ഭൂമിയില്ലാത്തവർക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. എല്ലാവർക്കും വീടും വെള്ളവും വെളിച്ചവും ഉറപ്പാക്കും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഓണത്തിന് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകും. ആശ്രയ പദ്ധതി ദാരിദ്രനിർമാർജന പദ്ധതിയാക്കി വിപുലീകരിക്കും. ഇതിനായി 50 കോടി രൂപ കുടുംബശ്രീക്കായി വകയിരുത്തും. ആയിരം കോടി രൂപ ചെലവു വരുന്ന ബ്രഹത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.