48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയാണ് സർക്കാരിന് അധിക ചെലവ് വരുക.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. 

2018 ജൂലായ് ഒന്ന് മുതൽ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി പ്രതിവര്‍ഷം 6112.20 കോടി രൂപയാണ് സർക്കാരിന് അധിക ചെലവ് വരുക. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ബത്ത വര്‍ധിപ്പിക്കുന്നത്.