സാധാരണയായി സംസ്ഥാനത്തെ വിവിധ കാര്‍ ഡീലര്‍മാര്‍ക്ക് കമ്പനികള്‍ വാഹനങ്ങള്‍ എത്തിക്കുന്നത് റോഡു മാര്‍ഗ്ഗം ട്രക്കിലൂടെയാണ്. ഈ രീതിക്ക് മാറ്റം വരികയാണ് എംപി ഡ്രസ്‍നന്‍ എന്ന ജര്‍മ്മന്‍ നിര്‍മ്മിത കാര്‍ കാരിയര്‍ ഷിപ്പിലൂടെ.

ഇന്ന് എറണാകുളം വാര്‍ഫിലെത്തിയ കപ്പലില്‍ 350 കാറുകളാണെത്തിയത്. നേരത്തെ വിദേശത്തേക്ക് കാറുകള്‍ കയറ്റുമതി ചെയ്യാനാണ് കപ്പലുകള്‍ ഉപയോഗിച്ചിരുന്നത്. രാജ്യത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഈ സംവിധാനം പരീക്ഷിച്ചത്. 13 ഡെക്കുകളുള്ള കപ്പലില്‍ 4300 കാറുകള്‍ കയറും. ഗുജറാത്ത്, ഹരിയാന, തമിഴ്നാട് കേരളം എന്നീ സംസ്ഥാനങ്ങളം ബന്ധിപ്പിച്ചാണ് സര്‍വ്വീസ്.

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, റെനോ, ഫോര്‍ഡ്, ഹോണ്ട, ടോയോട്ട എന്നീ കമ്പനികളുടെ കാറുകളാണ് കൊച്ചിയിലെത്തിയത്. കാറുകള്‍ സൂക്ഷിക്കാന്‍ നാലായിരം ചതരുശ്രമീറ്ററില്‍ പോര്‍ട്ടില്‍ സംവിധാനവും ഒരുക്കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ കാറുകള്‍ ഇവിടെ നിന്നു മാറ്റും.