എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 ആയി റിസര്‍വ് ബാങ്ക് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിവാര പരിധി ഇപ്പോഴും 24,000 രൂപയായിത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ടുള്ള പിന്‍വലിക്കലിനും ഇത് ബാധകമാണ്. കറണ്ട് അക്കൗണ്ടുകളില്‍ നിന്ന് ഇപ്പോള്‍ ഒരു ലക്ഷം രൂപ പിന്‍വലിക്കാം. ഈ മാസത്തോടെ തന്നെ രാജ്യത്ത് മിക്കയിടങ്ങളിലും സ്ഥിതി ഏകദേശം സാധാരണ നിലയിലേക്ക് എത്തുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.കെ ഗുപ്ത പി.ടി.ഐയോട് പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ നേരത്തെ വിപണിയിലുണ്ടായിരുന്ന മൂല്യത്തിന്റെ 90 ശതമാനത്തോളം തുകയ്ക്കുള്ള നോട്ടുകളും ബാങിങ് സംവിധാനത്തില്‍ തിരിച്ചെത്തും. ഇതോടെ നിയന്ത്രണങ്ങള്‍ ഏതാണ്ട് പിന്‍വലിക്കാന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്ദ്യോഗികമായ ഒരു വിശദീകരണവും റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാറോ നല്‍കിയിട്ടില്ല. നേരത്തെ 2,500 രൂപയായിരുന്ന പണം പിന്‍വലിക്കല്‍ പരിധി ജനുവരി ഒന്നിനാണ് 4500 ആക്കി ഉയര്‍ത്തിയത്.