Asianet News MalayalamAsianet News Malayalam

മൂലധനശേഷി വര്‍ധിപ്പിക്കാന്‍ 12 ബാങ്കുകള്‍ക്ക് കോടികള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന് 1,603 കോടി, യുണൈറ്റഡ് ബാങ്കിന് 2,839 കോടി, യുക്കോ ബാങ്കിന് 3,330 കോടി രൂപ, സെന്‍ട്രല്‍ ബാങ്കിന് 2,560 കോടി രൂപ എന്നിവയാണ് ബാങ്കുകള്‍ക്ക് മൂലധന ഉള്‍ച്ചേര്‍ക്കല്‍ തുകയായി നല്‍കുന്നത്. 
 
central government announce recapitalisation for 12 public sector banks
Author
New Delhi, First Published Feb 21, 2019, 9:38 AM IST

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം 12 പൊതുമേഖല ബാങ്കുകള്‍ക്ക് മൂലധന ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 48,539 കോടി രൂപ നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്കിന് 5,908 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക. 

അലഹാബാദ് ബാങ്കിന് 6,896 കോടിയും യൂണിയന്‍ ബാങ്കിന് 4,112 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മൂലധന ശേഷി വര്‍ധിപ്പിക്കാന്‍ 4,638 കോടി രൂപ നല്‍കും. 

സിന്‍ഡിക്കേറ്റ് ബാങ്കിന് 1,603 കോടി, യുണൈറ്റഡ് ബാങ്കിന് 2,839 കോടി, യുക്കോ ബാങ്കിന് 3,330 കോടി രൂപ, സെന്‍ട്രല്‍ ബാങ്കിന് 2,560 കോടി രൂപ എന്നിവയാണ് ബാങ്കുകള്‍ക്ക് മൂലധന ഉള്‍ച്ചേര്‍ക്കല്‍ തുകയായി നല്‍കുന്നത്. 
 
Follow Us:
Download App:
  • android
  • ios