സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിന് മുന്നോടിയായാണ് കമ്പനികളെ ലയിപ്പിക്കാന്‍ തീരുമാനിച്ചത്
ദില്ലി: ഫെബ്രുവരിയില് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള് ധനമന്ത്രി അരുണ് ജെയ്റ്റിലിയാണ് പൊതുമേഖല ജനറല് ഇന്ഷുറന്സ് കമ്പനികളെ ലയിപ്പിക്കാന് പോകുന്നതായി പ്രഖ്യാപിച്ചത്. സര്ക്കാര് ഓഹരികള് വിറ്റഴിക്കുന്നതിന് മുന്നോടിയായാണ് കമ്പനികളെ ലയിപ്പിക്കാന് തീരുമാനിച്ചത്. ലയന ശേഷം കമ്പനികളെ സ്റ്റോക് എക്സ്ചേഞ്ചുകളില് ലിസ്റ്റ് ചെയ്താണ് ലയന നടപടികളിലേക്ക് കടക്കുന്നത്.
ഡല്ഹി, മുംബൈ, ചെന്നൈ, കൊല്ക്കത്ത എന്നിവടങ്ങളില് ആസ്ഥാനമുളള മൂന്ന് ഇന്ഷുറന്സ് കമ്പനികളെയാണ് സര്ക്കാര് ലയിപ്പിക്കാന് തീരുമാനിച്ചത്. എന്നാല് ലയനശ്രമം അത്ര എളുപ്പമാകില്ലയെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. കമ്പനികളെ ലയിപ്പിക്കണമെങ്കില് 1972 ലെ ജനറല് ഇന്ഷുറന്സ് ബിസിനസ് നാഷണലൈസഷന് ആക്റ്റ് ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇപ്പോള് കണ്സള്ട്ടന്റുകളില് നിന്ന് ലയനം സംബന്ധിച്ച ഉപദേശങ്ങളും സര്ക്കാര് തേടിയിട്ടുണ്ട്.
രാജ്യത്തിന്റെ നാല് മെട്രോകളിലായി ആസ്ഥാനമുളള കമ്പനികളുടെ ബിസിനസ് ശൃംഖലകളും ഉല്പ്പന്നങ്ങളും തമ്മില് വലിയ വ്യത്യാസങ്ങളുണ്ട്. കമ്പനികള് ഉപയോഗിക്കുന്ന ഐടി സംവിധാനങ്ങളും വിഭിന്നമാണ്. ഇതിനാല് തന്നെ ലയനത്തിന് വലിയ കാലതാമസം വന്നേക്കാം. യുണൈറ്റഡ് ഇന്ത്യ, നാഷണല് ഇന്ഷുറന്സ്, ഓറിയന്റല് ഇന്ഷുറന്സ്, ന്യൂ ഇന്ത്യ അഷ്വറന്സ് എന്നിവയാണ് ലയിപ്പിക്കാനുദേശിക്കുന്ന കമ്പനികള്.
ലയനത്തിന് കാലതാമസമുണ്ടെന്നതിനുളള ഉദാഹരണമാണ് അടുത്തിടെ കേന്ദ്ര സര്ക്കാര് സംഘടിപ്പിച്ച സിഇഒമാര്ക്കുളള ഇന്റര്വ്യൂകളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്റര്വ്യൂവിന് ശേഷമുളള ചുരുക്കപ്പട്ടിക സര്ക്കാര് തയ്യാറാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നത്.
