ഈ സാമ്പത്തിക വര്‍ഷം 30 ബില്യന്‍ ഡിജിറ്റല്‍ പണമിടപാടുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഡിജിറ്റല് പണമിടപാടുകളുടെ എണ്ണം കൂട്ടാനായി ബാങ്കുകള്ക്ക് കേന്ദ്ര സര്ക്കാറിന്റെ പുതിയ നിര്ദ്ദേശം. കാര്ഡ് സ്വൈപ് ചെയ്യുകയോ പിന് നമ്പര് നല്കുകയോ ചെയ്യാതെ പണമിടപാടുകള് നടത്താവുന്ന കോണ്ടാക്ട് ലെസ് എടിഎം കാര്ഡുകള് ഉപഭോക്താക്കള്ക്ക് നല്കണമെന്ന നിര്ദ്ദേശമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതിയതായി നല്കിയിരിക്കുന്നത്.
കടകളിലും മറ്റും ഉപയോഗിക്കുന്നതിന് പുറമെ മെട്രോ, ട്രെയിന്, ബസ് തുടങ്ങി യാത്രകളില് കൂടി എളുപ്പത്തില് ഉപയോഗിക്കാന് കഴിയുന്ന കോണ്ടാക്ട് ലെസ് കാര്ഡുകള് കൂടുതലായി നല്കുന്നത് വഴി കൂടുതല് ഇടപാടുകള് നടക്കമെന്നാണ് പ്രതീക്ഷ. ഈ സാമ്പത്തിക വര്ഷം 30 ബില്യന് ഡിജിറ്റല് പണമിടപാടുകളാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. എടിഎം കാര്ഡുകള് കാലാവധി കഴിഞ്ഞ ശേഷമോ അല്ലെങ്കില് നഷ്ടപ്പെടുമ്പോഴോ പുതിയ കാര്ഡിന് അപേക്ഷ നല്കുന്നവര്ക്ക് കോണ്ടാക്ട് ലെസ് കാര്ഡുകള് നല്കണമെന്നാണ് നിര്ദ്ദേശം. പല ബാങ്കുകളും ഇപ്പോള് തന്നെ ഇത്തരം കാര്ഡുകള് നല്കി വരുന്നുണ്ട്
കോണ്ടാക്ട് ലെസ് കാര്ഡുകള് എങ്ങനെ പ്രവര്ത്തിക്കുന്നുവെന്ന് മനസിലാക്കാന് വീഡിയോ കാണുക

