Asianet News MalayalamAsianet News Malayalam

181 എണ്ണം അന്തിമഘട്ടത്തില്‍, 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി: കെയര്‍ ഹോം പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തുള്ള സഹകരണസംഘങ്ങളെ കൂട്ടി യോജിപ്പിച്ചാണ് കെയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. സഹകരണസംഘങ്ങള്‍ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പദ്ധതിയിലേക്ക് നല്‍കിയാണ് ധനസമാഹരണം നടത്തിയത്.

chief minster of Kerala explains about care home project run by co-operative department of Kerala
Author
Thiruvananthapuram, First Published Feb 13, 2019, 3:54 PM IST

തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുളള സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയുടെ പുരോഗതി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തിയതായും 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു. 

മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാനത്തുള്ള സഹകരണസംഘങ്ങളെ കൂട്ടി യോജിപ്പിച്ചാണ് കെയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. സഹകരണസംഘങ്ങള്‍ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പദ്ധതിയിലേക്ക് നല്‍കിയാണ് ധനസമാഹരണം നടത്തിയത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.  
 

Follow Us:
Download App:
  • android
  • ios