ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുകയെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ സഹായം അനുവദിച്ചത്.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുകയെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ സഹായം അനുവദിച്ചത്. 

ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് വിതരണം ചെയ്തതിനേക്കാള്‍ തുക ആയിരം ദിനങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും എഫ്ബി പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.