വ്യത്യസ്തമായ പ്രവര്‍ത്തനം നടത്തിയ 63 സ്റ്റാര്‍ട് അപ്പുകള്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയതും സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമായി. ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തിനും സംസ്ഥാനം മികച്ച പിന്തുണയാണ് നല്‍കിയത്. 

തിരുവനന്തപുരം: അനുഭവ സമ്പത്തുളള പ്രൊഫഷണലുകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട് അപ് സംയോജിത കേന്ദ്രം, കാന്‍സര്‍, സ്പേസ് തുടങ്ങിയ മേഖലകളിലെ പഠനത്തിനായി ഇന്‍കുബേറ്ററുകള്‍, മാന്‍ഹോളിലെ മാലിന്യ നീക്കത്തിന് ബാന്‍ഡി ക്യൂട്ട്, പൊലീസ് ആസ്ഥാനത്ത് റോബോട്ട്, തുടങ്ങി സര്‍ക്കാരിന്‍റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ട് അപ് മേഖലയിലുണ്ടായ നേട്ടങ്ങളെപ്പറ്റി മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

വ്യത്യസ്തമായ പ്രവര്‍ത്തനം നടത്തിയ 63 സ്റ്റാര്‍ട് അപ്പുകള്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയതും സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമായി. ഇന്‍കുബേറ്ററുകളുടെ പ്രവര്‍ത്തനത്തിനും സംസ്ഥാനം മികച്ച പിന്തുണയാണ് നല്‍കിയത്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ സ്റ്റാര്‍ട് അപ് റാങ്കിങ്ങില്‍ കേരളത്തെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ എത്തിച്ചതായും മുഖ്യമന്ത്രി എഫ്ബി പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.