Asianet News MalayalamAsianet News Malayalam

യുഎസ് ഡോളറിന് വിട;ചൈനയുമായുള്ള പാകിസ്താന്റെ വ്യാപാരം ഇനി യുവാനില്‍

china pakistan economic coridor
Author
First Published Dec 19, 2017, 9:14 PM IST

ബെയ്ജിംഗ്; ചൈനയും പാകിസ്താനും തമ്മിലുള്ള വ്യാപാരം അമേരിക്കന്‍ ഡോളറില്‍ നിന്നും ചൈനീസ് കറന്‍സിയായ യുവാനിലേക്ക് മാറുന്നു. പാകിസ്താന്‍  ആസൂത്രണ-വികസനകാര്യമന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍-ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ലോംഗ് ടേം പ്ലാന്‍ (2017-30) ഒപ്പുവച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് പാക് മാധ്യമമായ ദ ഡോണ്‍ അറിയിക്കുന്നു. 

ചൈനീസ് കറന്‍സി പാകിസ്താനില്‍ വിനിമയത്തിന് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് പാകിസ്താന്‍ റുപ്പീ തന്നെയാവും തുടര്‍ന്നും രാജ്യത്തിനുള്ളില്‍ ഉപയോഗിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചൈനയുടെ താത്പര്യപ്രകാരമാണ് വ്യാപാരം യുവാനിലേക്ക് മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാകിസ്താന്‍-ചൈന അതിര്‍ത്തിയിലെ കശ്‌നഗറില്‍ നിന്നും ദക്ഷിണപാകിസ്താനിലെ ഗ്വാദര്‍ തുറമുഖം വരെ 3000 കിലോമീറ്റര്‍ നീണ്ടു കിടക്കുന്നതാണ് പ്രസ്തുത സാമ്പത്തിക ഇടനാഴി.
 

Follow Us:
Download App:
  • android
  • ios