നിയമം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ ഐജി സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: ചിട്ടിനിയമം ഇനി മുതല്‍ സംസ്ഥാനത്ത് കര്‍ശനമാവും. ഇതിന്‍റെ ഭാഗമായി (ചിറ്റ്സും ആന്‍ഡ് ഫിനാന്‍സും) ചിട്ടിയും ഫിനാന്‍സും ഒരുമിച്ച് നടത്തിയ സംസ്ഥാനത്തെ സ്വകാര്യ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുടെ ഇടപാടുകള്‍ മരവിപ്പിച്ചു. 

1982 ലെ കേന്ദ്ര നിയമവും 2012 ലെ സംസ്ഥാന നിയമവുമാണ് ചിട്ടി നടത്തിപ്പിനെ നിയന്ത്രിക്കാനായി സംസ്ഥാത്ത് നിലവിലുളളത്. ഈ നിയമപ്രകാരം ചിട്ടി നടത്താനായി ലൈസന്‍സ് എടുത്തിട്ടുളളവര്‍ മറ്റ് ഇടപാടുകള്‍ നടത്താന്‍ പാടില്ല. 2012 മുതല്‍ ചിട്ടി കമ്പനികള്‍ക്ക് മറ്റ് ഇടപാടുകള്‍ പാടില്ലന്ന് വിലക്കിയതാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇക്കാര്യത്തില്‍ സര്‍ക്കാാര്‍ വിവിധ ഇളവുകള്‍ നല്‍കിയിരുന്നു. 

എന്നാല്‍, ഇപ്പോള്‍ സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പ് നിയമം കര്‍ശനമാക്കി. ഇതോടെ പല പ്രമുഖ ചിട്ടിക്കമ്പനികളുടെയും ഇടപാടുകള്‍ നിലച്ചു. നിയമം കര്‍ശമാക്കുന്നതിന്‍റെ ഭാഗമായി രാജിസ്ട്രേഷന്‍ ഐ ജി ഇത് സംബന്ധിച്ച് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളുടെ അടക്കം ഇടപാടുകള്‍ നിലച്ചതോടെ ചിട്ടി മേഖല സംസ്ഥാനത്ത് സ്തംഭനാവസ്ഥയിലായി.