തിരുവനന്തപുരം: വാരത്തിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ മികച്ച കളക്ഷന്‍ നേടി കെ.എസ്.ആര്‍.ടി.സി. 7.43 കോടി രൂപയാണ് ആനവണ്ടിയുടെ ഇന്നലത്തെ ടിക്കറ്റ് വരുമാനം. ഈ മാസം ഇത് മൂന്നാം തവണയാണ് പ്രതിദിന വരുമാനം 7 കോടി കടക്കുന്നത്.
നേരത്തെ ജനുവരി മൂന്നിന് 7.07 കോടിയും ജനുവരി എട്ടിന് 7.43 കോടി രൂപയും കെഎസ്ആര്‍ടിസിക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ചിരുന്നു. ഈ മാസം 12-ാം തീയതി വരെ 80.98 കോടി രൂപയാണ് കോര്‍പറേഷന്റെ നേടിയിരിക്കുന്നത്.
