ന്യൂഡൽഹി: ചരക്ക് സേവന നികുതി നിരക്കുകളില്‍ കുറവു വന്ന ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതായി പ്രമുഖ കമ്പനികള്‍ അറിയിച്ചു. വില എത്രയും പെട്ടെന്ന് കുറച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി കുറച്ച ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതായി ഐ.ടി.സി, ഡാബർ, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരികോ തുടങ്ങിയ കമ്പനികൾ അറിയിച്ചത്. ഈ മാസം 11ന് ആസാമിലെ ഗുവാഹത്തിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് നികുതി ഘടനയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയത്. 178 നിത്യോപയോഗ വസ്തുക്കളുടെ നികുതിയാണ് കുറച്ചത്.