ദില്ലി: ഉപഭോക്തൃ അടിത്തറയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ നെറ്റ്‍വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത 15 മാസത്തിനുളളില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് വോഡഫോണ്‍ ഐഡിയ പദ്ധതിയിടുന്നത്. കൂടുതല്‍ നിക്ഷേപം നടത്തി വിപണി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.  

ഇന്ത്യന്‍ ടെലികോം മേഖലയില്‍ മത്സരം കടുക്കുന്നതിന്‍റെ സൂചനയാണ് വോഡഫോണ്‍ ഐഡിയയുടെ വന്‍ നിക്ഷേപം പ്രഖ്യാപനമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളും രാജ്യത്ത് വന്‍ നിക്ഷേപം പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. 

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി മൊത്തം 27,000 കോടി രൂപയുടെ മൂലധന ചെലവിടലിനാണ് വോഡാഫോണ്‍ ഐഡിയ തീരുമാനിച്ചിട്ടുളളതെന്ന് കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അക്ഷയ മുദ്ര പറയുന്നു.