പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിച്ച് നിര്‍ത്തുകയെന്നതാണ് റിസര്‍വ് ബാങ്കിന്‍റെ ഹ്രസ്വകാല ലക്ഷ്യം. ഒക്ടോബറില്‍ നിരക്ക് 3.38 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

മുംബൈ: ഉപഭോക്ത്യ വിലസൂചികയെ അടിസ്ഥാനമാക്കിയുളള റീട്ടെയില്‍ പണപ്പെരുപ്പം 17 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നവംബറില്‍ പണപ്പെരുപ്പം 2.33 ശതമാനമായാണ് കുറഞ്ഞത്. 2018 ജൂണില്‍ രേഖപ്പെടുത്തിയ 1.46 ശതമാനത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിച്ച് നിര്‍ത്തുകയെന്നതാണ് റിസര്‍വ് ബാങ്കിന്‍റെ ഹ്രസ്വകാല ലക്ഷ്യം. ഒക്ടോബറില്‍ നിരക്ക് 3.38 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിതമായതോടെ അടുത്ത പണനയ അവലോകന യോഗത്തില്‍ നിരക്ക് കുറയ്ക്കണമെന്ന വാദം ശക്തമാകുകയാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിലും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.