ഇന്ധന വിലയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ക്രൂഡ‍് ഓയിലിന്റെ ബാരല്‍ കണക്ക്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ അഥവാ ക്രൂഡ് ഓയിലിന് ബാരല്‍ കണക്കിലാണ് വില നിശ്ചയിക്കുന്നത്. എന്നാല്‍ ഈ ബാരലും അതിന്റെ പിന്നിലെ കണക്കും എന്താണെന്ന് അധികപേര്‍ക്കും അറിയില്ല.
അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഒരു അളവാണ് ബാരല്‍. 42 ഗ്യാലന്‍ ഇന്ധനമാണ് ഒരു ബാരല്‍. ഇത് ലിറ്ററില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 159 ലിറ്റര്‍ ആയിരിക്കും. ഇന്നത്തെ കണക്ക് അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ഇന്നത്തെ കണക്കില്‍ 49.79 അമേരിക്കന്‍ ഡോളറാണ് വില. ഇന്നത്തെ വിനിമയ നിരക്ക് വെച്ച് ഇത് 3192.04 ഇന്ത്യന്‍ രൂപ വരും.
ഒരു ബാരല്‍ ക്രൂഡ് ഓടില്‍ ഉപയോഗിച്ച് എണ്ണക്കമ്പനിക്ക് 35 ഡീസലും 73 ലിറ്റര്‍ പെട്രോളും ജെറ്റ് ഫ്യുവല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിമാന ഇന്ധനം 13 ലിറ്ററും ഉണ്ടാക്കാന്‍ കഴിയും. ഇതിന് പുറമെ ആറ് ലിറ്റര്‍ പാചക വാതകവും 14 ലിറ്റര്‍ ഫ്യുവല്‍ ഓയിലും ടാറും മെഴുകും അടക്കം 15 ഓളം ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ കഴിയും.
