കൊച്ചി: രാജ്യത്ത് സ്വര്‍ണ്ണവില കുതിച്ച് ഉയരുന്നു. ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇപ്പോള്‍ വ്യാപരം നടക്കുന്നത്. പവന് 22,520 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 22,200 രൂപയില്‍ എത്തിയിരുന്നു. ഇതില്‍ അഞ്ച് ദിവസം കൊണ്ട് 300 രൂപകൂടി ഉയര്‍ന്നാണ് ഇന്നത്തെ വിലയായ 22,520ല്‍ എത്തിയിരിക്കുന്നത്. തുടര്‍ന്നും വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് സാമ്പത്തീക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 200 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നിലവില്‍ 41,700 രൂപയാണ് വെള്ളിയുടെ വില. ചിങ്ങത്തിലെ വിവാഹങ്ങളുടെ തിരക്കും ആവശ്യത്തിന് ആഗോളവിപണിയിലെ സ്വര്‍ണത്തിനുണ്ടായ വില വിത്യാസവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.