അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ യാത്രാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. റെയില്‍വേ സ്റ്റേഷനുകളിലും സര്‍ക്കാര്‍ ബസ്സുകളിലും മെട്രോ സ്റ്റേഷനുകളിലും നാളെ മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. നേരത്തേയിത് ഈ മാസം 15 വരെയായിരുന്നു. 1000 രൂപ നോട്ടുകളുടെ ഉപയോഗം നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. ട്രെയിനുള്ളിലെ കാറ്ററിംഗ് സേവനങ്ങള്‍ക്കുള്ള ഇടപാടുകള്‍ക്ക് തുടര്‍ന്നും 500 രൂപ ഉപയോഗിക്കാം.