3.2 മില്യണ്‍ എം.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. വാര്‍ത്തകളില്‍ പറയുന്ന തരത്തിലുള്ള സംഭവം നടന്നിട്ടുണ്ടോയെന്ന് അറിയിക്കണമെന്നും ഉണ്ടെങ്കില്‍ എന്താണ് സംഭവിച്ചതെന്ന പൂര്‍ണ്ണമായ വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്ററി സമിതിയും ഉടന്‍ അന്വേഷണം ആരംഭിക്കും. ഓണ്‍ലൈന്‍ പണമിടപാടുകളിലെ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനവും സമിതി നടത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരോടും ചില ബാങ്കുകളുടെ പ്രതിനിധികളോടും സമിതിക്ക് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
