ദില്ലി: ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ വൈകാതെ പുറത്തിറക്കും. നിലവിലുള്ള നിര്‍ദേശം തുടരും.

ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള എംഡിആര്‍ നിരക്കുകള്‍ യുക്തിസഹമായ രീതിയില്‍ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആര്‍ബിഐ കരട് രേഖ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു. ഇതിനു ലഭിക്കുന്ന നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുക.