നോയിഡ:  നാല് വര്‍ഷം കഴിയുമ്പോള്‍ എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം അനാവശ്യ വസ്തുക്കളാവുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.  മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ പണം കൈകാര്യം ചെയ്യുന്നതിന് മൊബൈല്‍ ഫോണാവും പ്രധാനമായും ഉപയോഗിക്കുകയെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. നോയിഡയിലെ അമിത് യൂണിവേഴ്സിറ്റിയിലെ ഹോണററി ബിരുദദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. മറ്റ് രാജ്യങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യയെ അപേക്ഷിച്ച് മുതിര്‍ന്ന ആളുകള്‍ ആണെന്നും ഇത് ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.