നോട്ടുപിന്‍വലിക്കലിനെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രചരണം ചെറുക്കാന്‍ പാര്‍ട്ടി എം.പിമാര്‍ നേരിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നാം നടത്തുന്ന ശക്തമായ പോരാട്ടങ്ങളില്‍ അവസാനത്തേതല്ല, ആദ്യത്തേതാണ് ഈ നോട്ട് പിന്‍വലിക്കല്‍. ഇതിന്റെ നല്ല വശങ്ങള്‍ എം.പിമാര്‍ തന്നെ നേരിട്ട് ജനങ്ങളെ ധരിപ്പിക്കണം. പിന്നീട് പ്രധാനമന്ത്രി കള്ളപ്പണക്കാര്‍ക്കെതിരെ പ്രഖ്യാപിച്ച കുരിശുയുദ്ധത്തെ പ്രശംസിക്കുന്ന പ്രമേയം ഐക്യകണ്ഠേന യോഗം പാസ്സാക്കി. തീരുമാനത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം മൊബൈല്‍ ആപ്പിലൂടെ അറിയിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.