വിവരാവകാശ രേഖയ്ക്ക് അപേക്ഷയ്ക്ക് ആര്‍ബിഐ നല്‍കിയ മറുപടി

ദില്ലി: നിരോധിച്ച 500, 1000 നോട്ടുകള്‍ എന്ത് ചെയ്തു എന്ന വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കി റിസര്‍വ്വ് ബാങ്ക്. നോട്ടുകള്‍ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കരാറടിസ്ഥാനത്തില്‍ ഒഴിവാക്കുകയുമായിരുന്നുവെന്നാണ് അപേക്ഷയ്ക്ക് ആര്‍ബിഐ നല്‍കിയ മറുപടി. 

വ്യക്തമായ പരിശോധനയ്ക്ക് ശേഷമാണ് നോട്ടുകള്‍ ഉപേക്ഷിച്ചതെന്നും അവ ചെറുകഷണങ്ങളാക്കുകയും കരാര്‍ നല്‍കുകയുമായിരുന്നുവെന്നും പുനരുപയോഗിച്ചിട്ടില്ലെന്നും ആവര്‍ത്തിക്കുകയായിരുന്നു ആര്‍ബിഐ എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കള്ളപ്പണം ഇല്ലാതാക്കാനെന്ന പ്രഖ്യാപനത്തിലൂടെ 2016 നവംബര്‍ 8നാണ് ആര്‍ബിഐ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്. അതേസമയം നോട്ട് നിരോധനം സാമ്പത്തിക പരാജയമായിരുന്നുവെന്നും ചെറിയ ഗുണങ്ങള്‍ മാത്രമാണ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയതെന്നുമായിരുന്നു 2017 ഓഗസ്റ്റ് 30ന് ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.