ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നീ പൊതുമേഖലാ ഓയില്‍ കമ്പനികളെല്ലാം ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. ഇതിനായി കമ്പനികളുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി റീ ഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യണം. അവിടെ തന്നെ പണം അടയ്ക്കാനുള്ള സംവിധാവുമുണ്ടാവും. ഡിസ്കൗണ്ടിന് ശേഷമുള്ള തുകയാവും വെബ്സൈറ്റിലും ആപിലും ലഭിക്കുന്നത്. സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഒപ്പം നല്‍കുന്ന ക്യാഷ് മെമ്മോയിലും ഈ തുക രേഖപ്പെടുത്തിയിട്ടുണ്ടാവും.

പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ ക്യാഷ്‍ലെസ് ഇടപാടുകളിലേക്ക് തിരിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയാല്‍ 0.75 ശതമാനം ഡിസ്ക്കൗണ്ട് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.