രൂപയുടെ വിനിമയ നിരക്ക് എട്ട് പൈസ ഉയര്‍ന്നു

മുബൈ: ഇന്ന് വ്യാപാരം തുടങ്ങിയതോടെ എട്ട് പൈസ ഉയര്‍ന്ന് രൂപ നിലമെച്ചപ്പെടുത്തി ഡോളറിനെതിരെ 67.57 എന്ന നിരക്കിലാണ് രൂപയിപ്പോള്‍. ആഗോള തലത്തിലും ഡോളറിന്‍റെ വിനിമയത്തില്‍ തളര്‍ച്ച നേരിടുന്നതിന്‍റെ തുടര്‍ച്ചയായാണ് ഇതിനെ ഓഹരി വിശകലന കേന്ദ്രങ്ങള്‍ കരുതുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് ഡോളര്‍ കരുത്ത് കാട്ടുന്നതിന്‍റേതായ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് വ്യാപാരം തുടങ്ങിയതോടെ വിപണികളില്‍ സോളര്‍ തളരുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ഓഹരികള്‍ ഉണര്‍വ് പ്രകടിപ്പിച്ചു തുടങ്ങി. രൂപയുടെ വിനിമയ നിരക്ക് 67.50 അടുത്തേക്ക് നീങ്ങുന്നത് റിസര്‍വ് ബാങ്കിനെ കടത്ത നടപടികള്‍ തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും സാധ്യത നല്‍കുന്നു.