ചെലവേറിയ നഗരങ്ങളുടെ സൂചികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് മിയാമിയും ബോസ്റ്റണുമാണ്. 

ദുബായ്: ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. എയര്‍ ബിഎന്‍ബിയാണ് ചെലവേറിയ നഗരങ്ങളുടെ പുതിയ ആഗോള സൂചിക പുറത്തുവിട്ടത്. ടൂറിസം സാധ്യതകളില്‍ ഉണ്ടായ വളര്‍ച്ച , ഹോട്ടല്‍ സംവിധാനങ്ങളിലെ ഉണര്‍വ് എന്നിവയാണ് ദുബായിയുടെ സ്ഥാനമുയരാന്‍ കാരണമായത്.

ചെലവേറിയ നഗരങ്ങളുടെ സൂചികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് മിയാമിയും ബോസ്റ്റണുമാണ്. എയര്‍ ബിഎന്‍ബിയുടെ കണക്കുകള്‍ പ്രകാരം റിയാദ്, കുവൈറ്റ് തുടങ്ങിയ നഗരങ്ങളും ചെലവേറിയവയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ബ്ലൂബര്‍ഗ് സൂചിക പ്രകാരം ദുബായിലെ വാടകനിരക്ക് 185 ഡോളറിനടുത്താണ്. ടൂറിസം സാധ്യതകള്‍ അനുദിനമാണ് ദുബായ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിമാന സര്‍വ്വീസുകളുടെ ഹബ്ബായി വികസിച്ചതാണ് ദുബായ്ക്ക് ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതിനുളള പ്രധാന കാരണം.