2019 മാര്‍ച്ചിലാണ് ദുബായ് കുതിരയോട്ട ലോകകപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച സമ്മാന തുക ഒരു കോടി ഡോളറായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സമ്മാനത്തുക 1.2 കോടി ഡോളറാക്കി ഉയര്‍ത്തി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. 

അബുദാബി: ലോകത്തെ ഏറ്റവും വിലയേറിയ കുതിരയോട്ട മത്സരം ഏതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇനിമുതല്‍ ദുബായ് കുതിരയോട്ട മത്സരമെന്ന് കണ്ണുമടച്ച് പറയാം. കാലങ്ങളായി പണക്കൊഴുപ്പിന്‍റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ കുതിരയോട്ട മത്സര വേദികളിലൊന്നാണ് ദുബായ്. ഇപ്രാവശ്യവും അതിന് മാറ്റമുണ്ടാവില്ല.

2019 മാര്‍ച്ചിലാണ് ദുബായ് കുതിരയോട്ട ലോകകപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച സമ്മാന തുക ഒരു കോടി ഡോളറായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സമ്മാനത്തുക 1.2 കോടി ഡോളറാക്കി ഉയര്‍ത്തി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.

2018 -19 ലെ പുതിയ സീസണില്‍ സമ്മാനത്തുക പ്രാബല്യത്തില്‍ വരും. ലോകകപ്പ് മത്സരത്തിന്‍റെ തുക ഉയര്‍ത്തിയതിന് പിന്നാലെ മൊത്തം സമ്മാനത്തുകയിലും കാര്യമായ വര്‍ദ്ധനവുണ്ട്. മൂന്ന് കോടി ഡോളറായിരുന്ന മൊത്തം സമ്മാനത്തുക മൂന്നര കോടി ഡോളറായും ഉയര്‍ത്തിയിട്ടുണ്ട്. 1996 ല്‍ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ലോക പ്രശസ്തമായ ഈ കുതിരയോട്ട മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുളള പോരാട്ട വേദിയിലേക്ക് ആരാധകരുടെ വലിയ ഒഴുക്കാണ് കാണാറുളളത്.