രാവിലെ 10 മണി മുതല്‍ രാത്രി 12 വരെയോ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെയോ ഡിസ്ക്കൗണ്ട് നേടാം.
ദുബായ്: 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില് ഒരു ദിവസത്തെ ഷോപ്പിങ് ഉത്സവമൊരുങ്ങുന്നു. വെള്ളിയാഴ്ച ആരംഭിച്ച ദുബായ് സമ്മര് സര്പ്രൈസിന്റെ മൂന്നാം ദിവസമായ നാളെയാണ് (ജൂണ് 24, ഞായറാഴ്ച) മാള് ഓഫ് എമിറേറ്റ്സിലെ ഷോപ്പിങ് ഫെസ്റ്റിവല്. തെരഞ്ഞെടുക്കപ്പെട്ട ബ്രാന്ഡുകള്ക്കും ഉല്പ്പന്നങ്ങള്ക്കുമായിരിക്കും ഈ ഏകദിന ഓഫര് ബാധകമായിരിക്കുന്നത്. രാവിലെ 10 മണി മുതല് രാത്രി 12 വരെയോ അല്ലെങ്കില് സ്റ്റോക്ക് തീരുന്നത് വരെയോ ഡിസ്ക്കൗണ്ട് നേടാം. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് ഫ്ലാഷ് സെയില് പ്രഖ്യാപിച്ചത്. ജൂണ് 22ന് അവസാനിച്ച ദുബായ് സമ്മര് സര്പ്രൈസ് ഓഗസ്റ്റ് നാല് വരെ നീണ്ടുനില്ക്കും.
