ചരക്ക് സേവന നികുതി നടപ്പിലാക്കിയപ്പോള്‍ ചെക്പോസ്റ്റുകള്‍ ഒഴിവാക്കി ചരക്ക് നീക്കം മനസിലാക്കാനാകുന്ന ഇ-വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കുന്നത് ഒരു മാസം നീട്ടി. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതലാണ് സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്.
ജനുവരി 16 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ഇ-വേ ബില്‍ നടപ്പാക്കി തുടങ്ങും. സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സമയമെടുത്ത് തീരുമാനമെടുക്കാം. ജൂണ്‍ ഒന്നിന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജിഎസ്ടി നെറ്റ്‍വര്‍ക്കിന്‍റെ സാങ്കേതികവശങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.
