ദില്ലി: വികസ്വര വിപണികളെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഐഎംഎഫും ലോക ബാങ്കും ആ രാജ്യങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റാബി മിശ്ര. അമേരിക്കയുടെയും യുകെയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പലപ്പോഴും അവര്‍ നയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ഇത് തിരുത്തപ്പെടേണ്ട സമയമായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചൈന ഇപ്പോള്‍ ഐഎംഎഫ് യോഗങ്ങളില്‍ പങ്കെടുക്കാറ് പോലും ഇല്ല, തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം ആഗോള ധനകാര്യ സംഘടനകള്‍ ശ്രമിക്കുന്നതെന്നും മിശ്ര പറഞ്ഞു. ഐഎംഎഫും ലോക ബാങ്കും വളരുന്ന സമ്പദ്‍വ്യവസ്ഥയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.