Asianet News MalayalamAsianet News Malayalam

ആദായ നികുതി ഇ- ഫയലിംഗിന്‍റെ എണ്ണം കുറഞ്ഞു; ഔദ്യോഗിക വിവരങ്ങള്‍ പുറത്ത്

നോട്ട് നിരോധനത്തിന് ശേഷം നികുതി ഇ- ഫയലിംഗില്‍ ക്രമാധീതമായി വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പതിവിന് മാറ്റം വന്നിരിക്കുകയാണ്. 

income tax e- filers drop
Author
New Delhi, First Published May 5, 2019, 9:25 PM IST

ദില്ലി: 2018- 19 സാമ്പത്തിക വര്‍ഷം ആദായ നികുതി  ഇ- ഫയലിംഗ് ചെയ്തവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.6 ലക്ഷത്തിന്‍റെ കുറവാണ് ആദായ നികുതി ഫയലിംഗിലുണ്ടായത്. 2018- 19 ലെ ആദായ നികുതി ഇ- ഫയലിംഗ് 6.68 കോടിയായിരുന്നു. 2017- 18 ല്‍ ഇത് 6.74 കോടിയായിരുന്നു.  2016- 17 ല്‍ 5.28 കോടി ഇ ഫയലിംഗാണ് നടന്നത്. 

നോട്ട് നിരോധനത്തിന് ശേഷം നികുതി ഇ- ഫയലിംഗില്‍ ക്രമാധീതമായി വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പതിവിന് മാറ്റം വന്നിരിക്കുകയാണ്. ഏപ്രില്‍ 30 ന് പുറത്ത് വന്ന കൊട്ടക് ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഇ- ഫയലിംഗിലുണ്ടായ കുറവ് അതിശയകരമാണെന്നാണ് വിലയിരുത്തുന്നത്. 

എന്നാല്‍, നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. ഇ- ഫയലിംഗ് വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം 8.45 കോടിയാണ് ആകെ രജിസ്ട്രേഷന്‍. നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ വ്യക്തികള്‍ തങ്ങളുടെ വരുമാനത്തിന് നികുതി നല്‍കാന്‍ തയ്യാറായതാണ് ഇ- ഫയലിംഗില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്താന്‍ ഇടയാക്കിയിരുന്നത്. ഈ പതിവിനാണ് 2018- 19 ല്‍  മാറ്റം സംഭവിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios