ഇറാന് മുകളിലുളള അമേരിക്കയുടെ ഉപരോധം മാറ്റമില്ലാതെ തുടരുകയാണ്. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതി പൂജ്യത്തിലെത്തിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം. 

ദോഹ: ആഗോള തലത്തില്‍ എണ്ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ബ്രെന്‍റ് ക്രൂഡിന് ബാരലിന് 69.41 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ന് എണ്ണ വില 70 ഡോളറിന് താഴേക്ക് എത്തിയെങ്കിലും വിലയില്‍ ചാഞ്ചാട്ടം തുടരുന്നത് ഇന്ത്യയും ചൈനയും അടക്കമുളള ഇറക്കുമതി ഭീമന്മാര്‍ക്ക് ഭീഷണിയാണ്. 

ഇന്ന് എണ്ണ വിലയില്‍ രണ്ട് ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. വിയന്നയിൽ അടുത്ത മാസം 25,26 തീയതികളിൽ ചേരുന്ന ഒപെക് യോഗം എണ്ണ ഉപരോധം സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ നിർണായകമായേക്കും. ഒപെക് രാജ്യങ്ങള്‍ ഇപ്പോള്‍ തുടരുന്ന ഉല്‍പ്പാദന വെട്ടിച്ചുരുക്കല്‍ നയത്തില്‍ ഇറാന്‍ ഉപരോധത്തിന്‍റെ സാഹചര്യത്തില്‍ മാറ്റമുണ്ടായയേക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന് മുകളിലുളള അമേരിക്കയുടെ ഉപരോധം മാറ്റമില്ലാതെ തുടരുകയാണ്. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതി പൂജ്യത്തിലെത്തിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം. എന്നാൽ, എണ്ണ ഇതര വരുമാനം വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഇറാൻ തുടങ്ങിക്കഴിഞ്ഞു.