Asianet News MalayalamAsianet News Malayalam

വളര്‍ച്ചയുടെ പാതയില്‍ അതിവേഗ കുതിപ്പ് നടത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ആകെ 145 സര്‍ക്കാര്‍ കരാറുകളില്‍ 650 കോടി രൂപയുടെ വായ്പ അനുമതിയാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ആകെ 816 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. തിരിച്ചടവ് ഇനത്തില്‍ 900 കോടി രൂപ സമാഹരിക്കാനും കോര്‍പ്പറേഷനായി. 

Kerala financial corporation growth graph
Author
Thiruvananthapuram, First Published Apr 23, 2019, 8:49 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലെ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ബിസിനസ് നേട്ടം. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1640 കോടി രൂപയുടെ വായ്പ അനുമതിയാണ് കോര്‍പ്പറേഷന്‍ നല്‍കിയത്. വായ്പ അനുമതിയില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം 127 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്.

ആകെ 145 സര്‍ക്കാര്‍ കരാറുകളില്‍ 650 കോടി രൂപയുടെ വായ്പ അനുമതിയാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ആകെ 816 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. തിരിച്ചടവ് ഇനത്തില്‍ 900 കോടി രൂപ സമാഹരിക്കാനും കോര്‍പ്പറേഷനായി. ഈ സാമ്പത്തിക വര്‍ഷം സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്. 
 

Follow Us:
Download App:
  • android
  • ios