Asianet News MalayalamAsianet News Malayalam

അമേരിക്കയ്ക്ക് ഇന്ത്യയുടെ സ്റ്റീല്‍ വേണ്ട, അലൂമിനിയം വേണം: സ്റ്റീലിന് ഗുണമേന്മയില്ലെന്ന് വാഹന നിര്‍മാതാക്കള്‍

സ്റ്റീലിന്‍റെ വിലയും ഗുണമേന്മ പ്രശ്നങ്ങളുമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുളള ഇറക്കുമതി കുറയാന്‍ കാരണം. ഇന്ത്യയെയും ടര്‍ക്കിയെയും ഉപേക്ഷിച്ച് അമേരിക്ക ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, മെക്സിക്കോ, കാനഡ തുടങ്ങിയവരില്‍ നിന്നാണ് കൂടുതലായി സ്റ്റീല്‍ വാങ്ങുന്നത്.

Major decline in India's steel export to america but increase in aluminium
Author
New Delhi, First Published Apr 16, 2019, 2:49 PM IST

ഇന്ത്യയുടെ സ്റ്റീലിനോട് താല്‍പര്യം കാട്ടാതിരിക്കുമ്പോഴും അലൂമിനിയത്തോട് അമേരിക്കയ്ക്ക് മ്മത കൂടുകയാണ്. 2018 ല്‍ യുഎസിലേക്കുളള ഇന്ത്യയുടെ അലൂമിനിയം കയറ്റുമതിയില്‍ വന്‍ ഇടിവാണ് നേരിട്ടത്. യുഎസ് സ്റ്റീല്‍ കയറ്റുമതിയില്‍ 49 ശതമാനത്തിന്‍റെ ഇടിവ് നേരിട്ട് 37.2 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. എന്നാല്‍, അലൂമിനിയത്തിന്‍റെ കയറ്റുമതി 58 ശതമാനം വര്‍ധിച്ച് 22.1 കോടി ഡോളറിലേക്ക് എത്തി. 

സ്റ്റീലിന്‍റെ വിലയും ഗുണമേന്മ പ്രശ്നമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുളള ഇറക്കുമതി കുറയാന്‍ കാരണം. ഇന്ത്യയെയും ടര്‍ക്കിയെയും ഉപേക്ഷിച്ച് അമേരിക്ക ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, മെക്സിക്കോ, കാനഡ തുടങ്ങിയവരില്‍ നിന്നാണ് കൂടുതലായി സ്റ്റീല്‍ വാങ്ങുന്നത്. എന്നാല്‍ അലൂമിനിയം ഇറക്കുമതിയില്‍ റഷ്യ, കാന‍ഡ, ചൈന തുടങ്ങിയവരില്‍ നിന്നുളള ഇറക്കുമതി കുറച്ച് യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതിയാണ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത്. 

മൊത്തത്തിലുളള ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയിലും ഇടിവുണ്ടായി. രാജ്യത്തിന്‍റെ സ്റ്റീല്‍ കയറ്റുമതി 34 ശതമാനമാണ് ഇടിവ് നേരിട്ടത്. എന്നാല്‍, രാജ്യത്തേക്കുളള സ്റ്റീല്‍ ഇറക്കുമതിയില്‍ 4.7 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. 78.4 ലക്ഷം ടണ്ണിലേക്കാണ് ഇന്ത്യയുടെ ഇറക്കുമതി വളര്‍ന്നത്. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തിലേക്കും ഹൈ എന്‍റ് ഇലക്ട്രിക്ക് വ്യവസായവുമാണ് സ്റ്റീല്‍ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ഇന്ത്യന്‍ സ്റ്റീലിന് ഗുണമേന്മ കുറവാണെന്ന പരാതി ഈ മേഖകള്‍ക്കുമുണ്ട്. ഇതാണ് ഉയര്‍ന്ന താരിഫ് നല്‍കിയാണെങ്കിലും സ്റ്റീല്‍ ഇറക്കുമതിക്ക് ഇത്തരം വ്യവസായങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ആഭ്യന്തര ഉല്‍പാദകരെ സഹായിക്കാനായി ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുളള ഇറക്കുമതി കുറയ്ക്കാന്‍ നേരത്തെ സ്റ്റീല്‍ മന്ത്രാലയം വാഹന നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന സ്റ്റീലിന് ഗുണമേന്മയില്ലെന്ന് അറിയിച്ച് അവര്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന തള്ളുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios