പ്രളയ സഹായം: പ്രവാസിപ്പണവരവില്‍ എല്ലാവരെയും പിന്നിലാക്കി വീണ്ടും ഇന്ത്യ തന്നെ നമ്പര്‍ വണ്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Apr 2019, 12:11 PM IST
nri remittance India again hold the first position
Highlights

ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം കിട്ടുന്ന രാജ്യങ്ങളില്‍ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 6,700 കോടി ഡോളറാണ് ചൈനയുടെ വാര്‍ഷിക പ്രവാസിപ്പണ വരവ്. 3,600 കോടി ഡോളറുമായി മെക്സിക്കോയാണ് മൂന്നാം സ്ഥാനത്ത്. 

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യമെന്ന് പദവി ഇന്ത്യ നിലനിര്‍ത്തി. കഴിഞ്ഞ് വര്‍ഷത്തെക്കാള്‍ 14 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രവാസിപ്പണ വരവില്‍ ഇന്ത്യയ്ക്കുണ്ടായത്. വളര്‍ച്ചയില്‍ ഇത്രയധികം വര്‍ധനയുണ്ടാകാന്‍ കാരണം പ്രളയമാണെന്നാണ് ലോകബാങ്ക് വിലയിരുത്തല്‍. 

2018 ല്‍ വിദേശ ഇന്ത്യക്കാര്‍ 7,900 കോടി ഡോളറാണ് ഇന്ത്യയിലേക്കയച്ചത്. മുന്‍ വര്‍ഷം ഇത് 6,530 കോടി ഡോളറായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം കിട്ടുന്ന രാജ്യങ്ങളില്‍ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 6,700 കോടി ഡോളറാണ് ചൈനയുടെ വാര്‍ഷിക പ്രവാസിപ്പണ വരവ്. 3,600 കോടി ഡോളറുമായി മെക്സിക്കോയാണ് മൂന്നാം സ്ഥാനത്ത്. 

നാലാം സ്ഥാനത്ത് ഫിലിപ്പീയന്‍സും അഞ്ചാം സ്ഥാനം ഈജിപിതിനുമാണ്. 3,400 കോടി ഡോളറാണ് ഫിലിപ്പീയന്‍സിലേക്ക് 2018 ല്‍ വന്ന പ്രവാസിപ്പണം. 2,900 കോടി ഡോളറാണ് ഇക്കാര്യത്തില്‍ ഈജിപിതിന്‍റെ സമ്പാദ്യം. പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ പ്രവാസികളായ ബന്ധുക്കള്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയച്ചത് കാരണമാണ് ഇത്തരത്തില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകാന്‍ കാരണമെന്നാണ് ലോക ബാങ്കിന്‍റെ വിലയിരുത്തല്‍. 

loader