Asianet News MalayalamAsianet News Malayalam

എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം: ക്രൂഡ് വില വീണ്ടും കുതിച്ചുയര്‍ന്നു

രണ്ട് എണ്ണ കപ്പലുകള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപെക്, അമേരിക്കന്‍ ഇടപെടല്‍ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയര്‍ന്നത്. 

Oil price jumps after Gulf of Oman tanker attacks
Author
Tehran, First Published Jun 13, 2019, 5:10 PM IST

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് കുതിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. ഇതോടെ നിരക്ക് ബാരലിന് 62.13 ഡോളറായി. 

രണ്ട് എണ്ണ കപ്പലുകള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപെക്, അമേരിക്കന്‍ ഇടപെടല്‍ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയര്‍ന്നത്. 

ഇതോടെ, എണ്ണ ഇറക്കുമതി കൂടിയ രാജ്യങ്ങളിലെ വിപണികളില്‍ വ്യാപാരത്തില്‍ സമ്മര്‍ദ്ദം പ്രകടമായി. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവങ്ങള്‍ വിശദമായി നിരീക്ഷിച്ച് വരുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കപ്പലിലുളളവരെല്ലാം സുരക്ഷിതരാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു. ആക്രണത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍  എണ്ണ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായേക്കും. 

Follow Us:
Download App:
  • android
  • ios