Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഭവന -വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറഞ്ഞേക്കും, റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക തീരുമാനങ്ങള്‍ ഇങ്ങനെ

നിരക്കുകളില്‍ മാറ്റം വരുത്തിയതിനൊപ്പം ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് ശ്രദ്ധേയമായ മാറ്റം വരുത്തി. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറ്റി. 

rbi mpc decision affect bank loans for house and automobile sector
Author
Mumbai, First Published Jun 6, 2019, 3:13 PM IST

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് വരുത്തി. 

ഇതോടെ 6.0 ആയിരുന്ന റിപ്പോ നിരക്ക് .25 ശതമാനം കുറഞ്ഞ് 5.75 ശതമാനമായി. ഇതോടെ രാജ്യത്തെ ഭവന -വാഹന വായ്പകളുടെ പലിശ നിരക്കുകളില്‍ വാണിജ്യ ബാങ്കുകള്‍ കുറവ് വരുത്തിയേക്കും. 0.10 ശതമാനം മുതല്‍ 0.20 ശതമാനം വരെ കുറവ് വന്നേക്കാമെന്നാണ് ബാങ്കിങ് വിദഗ്ധരുടെ അഭിപ്രായം.

നിരക്കുകളില്‍ മാറ്റം വരുത്തിയതിനൊപ്പം ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് ശ്രദ്ധേയമായ മാറ്റം വരുത്തി. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്. ജിഡിപിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായ ഇടിവില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നതാണ് പുതിയ ധനനയ നിലപാട്.

നിരക്ക് കുറച്ചതിനെക്കാള്‍ വിപണിയില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുക ധനനയ നിലപാടില്‍ ആര്‍ബിഐ വരുത്തിയ മാറ്റമാകും. അക്കോമഡേറ്റീവ് ധനനയ നിലപാടിലൂടെ വിപണിയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. ഈ നിലപാടിലൂടെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ഉദ്ദീപിപ്പിക്കാനും കേന്ദ്ര ബാങ്കിനാകും. വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍ പണം എത്താനും അതിലൂടെ വളര്‍ച്ച വേഗത കൂട്ടാനും ആര്‍ബിഐക്കാകും. ഇത് രാജ്യത്തെ വായ്പ ലഭ്യത വര്‍ധിക്കാനും ഇടായാക്കും. 
 

Follow Us:
Download App:
  • android
  • ios