Asianet News MalayalamAsianet News Malayalam

കൂടുതല്‍ അപകടം ഇന്ത്യന്‍ സമ്പദ്ഘടനയെ തേടിയെത്തിയേക്കാമെന്ന് റിസര്‍വ് ബാങ്ക്

വലിയ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്ന വാഹന നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വ്യവസായങ്ങളുടെ പ്രകടനം കഴിഞ്ഞകാലത്ത് വളരെ മോശമായതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 

rbi October 2019 report mention future economic crisis
Author
Mumbai, First Published Oct 9, 2019, 4:59 PM IST

മുംബൈ: കഴിഞ്ഞ ഏതാനും പാദങ്ങളിലായി വലിയ തോതിൽ തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വർദ്ധിച്ചുവരികയാണെന്ന് റിസര്‍വ് ബാങ്ക്. അടുത്ത പാദങ്ങളില്‍ കൂടുതല്‍ അപകട സാധ്യതകള്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നേരിടേണ്ടി വന്നേക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. 2019 ഒക്ടോബറിലെ പണനയ അവലോകന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുളളത്. 

ആഭ്യന്തരമായും ആഗോള തലത്തില്‍ നിന്നുളള സമ്മര്‍ദ്ദങ്ങളും ഇതിന് കാരണമാകുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ഉപഭോഗത്തില്‍ ഉണ്ടായിട്ടുളള വലിയ ഇടിവാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. 

വലിയ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്ന വാഹന നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വ്യവസായങ്ങളുടെ പ്രകടനം കഴിഞ്ഞകാലത്ത് വളരെ മോശമായതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതും ഗൃഹ നിര്‍മാണ മേഖലയ്ക്ക് നല്‍കിയ ഇളവുകളും സമ്പദ്ഘടനയില്‍ ഗുണപരമായ മുന്നേറ്റത്തിന് കാരണമാകും. ഫുള്ളി ഇലക്ട്രിക് ജിഎസ്ടി റീഫണ്ട് സംവിധാനം, കയറ്റുമതി ഗ്യാരന്‍റി ഫണ്ട് തുടങ്ങിയവയും സമ്പദ്ഘടനയുടെ ഇപ്പോഴുളള തളര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സഹായകരമാണ്. 
 

Follow Us:
Download App:
  • android
  • ios