മുംബൈ: വായ്പയെടുത്തു തിരിച്ചടക്കാതെ വിദേശത്തേക്കു കടന്ന വ്യവസായി വിജയ് മല്യയുടെ 1411 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഡിബിഐ ബാങ്കില്‍നിന്നു വായ്പയെടുത്തു തിരിച്ചടക്കാത്ത കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാംഗ്ലൂരിലെ രണ്ട് ഫ്ലാറ്റുകള്‍, 34 കോടി രൂപ, ചെന്നൈയില്‍ നാലര ഏക്കറിലുള്ള വ്യാവസായിക ഭൂമി, കൂര്‍ഗില്‍ 28ഓളം ഏക്കറിലുള്ള കാപ്പിത്തോട്ടം എന്നിവയടക്കമുള്ള സ്വത്തുക്കളാണു കണ്ടുകെട്ടിയത്.

കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു മൂന്നു തവണ കോടതി നോട്ടിസ് അയച്ചിരുന്നെങ്കിലും മല്യ ഹാജരായിരുന്നില്ല. മല്യയെ ഇന്ത്യയിലേക്കു തിരികെ അയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിട്ടുണ്ട്.