ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടും ഷെയറുകളും മരവിപ്പിച്ചു. 30 കോടി ബാലൻസുള്ള ആക്കൗണ്ടും 13.86 കോടിയുടെ ഓഹരികളുമാണ് എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. 
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്. നീരവ് മോദിയുടെ ആഢംബര കാറുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടത്തിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ ഇയാളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം പേരെ പിരിച്ചുവിട്ടുകൊണ്ട് കഴിഞ്ഞ ദിവസം പിങ്ക് നോട്ടീസ് നല്‍കി.