ദില്ലി: എടിഎം കാലിയാക്കി വീണ്ടും കൂട്ട ബാങ്ക് അവധിയെത്തുന്നു. ശനിയാഴ്ച മുതൽ വരുന്ന ബുധനാഴ്ചവരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ് അവധി.

ഇതോടെ കഴിഞ്ഞ ഓണത്തിനെന്നപോലെ എടിഎമ്മുകൾ കാലിയാകാൻ സാധ്യതയേറി. അവധി മുൻകൂട്ടിക്കണ്ട് പലരും പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്.