ഇ.പി.എഫ് പലിശ നിരക്ക് നേരിയ തോതില്‍‍ കുറച്ചു. 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് കുറച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം പലിശ നിരക്ക് 8.65 ശതമാനം നിലനിര്‍ത്താന്‍ 2886കോടിയുടെ ട്രേ‍‍ഡ്സ് ഫണ്ട് ഇപിഎഫ് ഓര്‍ഗനൈസേഷന്‍ വിറ്റിരുന്നു. 

അഞ്ച് കോടി അംഗങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനിലുള്ളത്. 44,000 കോടി രൂപയാണ് ഇ.പി.എഫിലെ മൊത്തം നിക്ഷേപം. പുതിയ തൊഴിലാളികളുടെ പേരില്‍ തൊഴിലുടമ ഇ.പി.എഫിലേക്ക് അടയ്‌ക്കേണ്ട മുഴുവന്‍ തുകയും വഹിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.