ദില്ലി: പ്രൊവിഡന്‍റ് ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയുടെ ഒരു നിശ്ചിത അനുപാതം ഇനി മുതല്‍ ഓഹരി, കടപത്രം എന്നിവയില്‍ നിക്ഷേപിക്കാന്‍ അവസരം. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. 

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കടപത്രം, ഓഹരി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന തരത്തിലാവും ഉത്തരവുണ്ടാവുകയെന്നറിയുന്നു.

നിലവില്‍ തുടരുന്ന രീതി അനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാരിന്‍റെ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപത്രങ്ങളിലും നിക്ഷേപിക്കുന്നുണ്ട്. ഇതില്‍ തന്നെ 15 ശതമാനം നിക്ഷേപം ഇടിഎഫ് സംവിധാനം വഴി ഓഹരിയിലും നിക്ഷേപിക്കുന്നു.