ഇതു സംബന്ധിച്ച് ഇ എസ് ഐ കോര്‍പറേഷന്‍ തീരുമാനിമെടുത്തു. നിലവില്‍ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികള്‍ കൂടി ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒക്‌ടോബര്‍ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുക. വിലക്കയറ്റം, ആരോഗ്യരംഗത്തെ അധികച്ചെലവ് എന്നിവ കണക്കിലെടുത്താണ് കൂടുതല്‍ തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവന്നത്. നിലവില്‍ മൂന്നു കോടിയോളം തൊഴിലാളികളാണ് ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത്. ഇനി ഇത് മൂന്നരക്കോടി ആയി ഉയരും. 1952ന് ശേഷം ഇത് ഒമ്പതാം തവണയാണ് ഇ എസ് ഐ പരിധി ഉയര്‍ത്തുന്നത്. ഇ എസ് ഐയ്‌ക്ക് പിന്നാലെ തൊഴിലാളികളുടെ പി എഫ് പരിധിയും വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നുണ്ട്.