ദുബൈ: യു.എ.ഇയിലെ പ്രധാന ടെലികോം കമ്പനിയായ ഇത്തിസാലാത്ത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പരിധികളില്ലാതെ വിളിക്കാവുന്ന ഓഫര്‍ പ്രഖ്യാപിച്ചു. പ്രതിമാസം 150 ദിര്‍ഹം നല്‍കിയാല്‍ ഇത്തിസാലാത്തിന്റെ ലാന്റ് ഫോണില്‍ നിന്ന് മാസം 33 മണിക്കൂര്‍ സംസാരിക്കാവുന്ന ഓഫറാണ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിലെ മൊബൈല്‍, ലാന്റ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം.

ഓഫറിനായി 64 രാജ്യങ്ങളുടെ പട്ടിക ഇത്തിസാലാത്ത് പുറത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു രാജ്യം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഈ രാജ്യത്തേക്കാവും പരിധിയില്ലാത്ത കോളുകള്‍ ലഭ്യമാവുക. രാജ്യങ്ങളെ രണ്ട് ഗ്രൂപ്പായി തിരിച്ച് രണ്ട് തരത്തിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 47 രാജ്യങ്ങളുടെ പട്ടികയാണ് ഒന്നാമത്തേത്. 150 ദിര്‍ഹം പ്രതിമാസം നല്‍കി ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് 2000 മിനിറ്റുകള്‍ (ഏകദേശം 33 മണിക്കൂറിലധികം) സംസാരിക്കാം. ബഹറില്‍, ഈജിപ്ത്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ 17 രാജ്യങ്ങളുടെ ഗ്രൂപ്പാണ് രണ്ടാമത്തേത്. പ്രതിമാസം 150 ദിര്‍ഹം നല്‍കിയാല്‍ ഈ രാജ്യങ്ങളിലേക്ക് 1000 മിനിറ്റുകള്‍ (ഏകദേശം 16 മണിക്കൂര്‍) വിളിക്കാന്‍ കഴിയും. പ്രതിമാസ പരിധിക്ക് പുറത്തുള്ള കോളുകള്‍ക്കും മറ്റ് രാജ്യങ്ങളിലേക്കുള്ള കോളുകള്‍ക്കും സാധാരണ പോലുള്ള നിരക്കുകള്‍ ഈടാക്കും. ഇത്തിസാലാത്ത് ഉപഭോക്താക്കള്‍ 800101 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ (പ്രതിമാസം 2000 മിനിറ്റുകള്‍)
1. Australia 
2. Bangladesh 
3. Bermuda 
4.Brunei 
5. Cambodia 
6. Canada 
7. China 
8. Colombia 
9. Costa Rica 
10. Cyprus 
11. Denmark 
12. Finland 
13. France 
14. French Guiana 
15. Germany 
16. Greece 
17. Guadeloupe 
18. Hong Kong 
19. Iceland 
20. India 
21. Indonesia 
22. Ireland 
23. Japan 
24. Malaysia 
25. Malta 
26. Martinique 
27. Mexico 
28. Netherlands 
29. New Zealand 
30. Northern Mariana Islands 
31. Norway 
32. Pakistan 
33. Paraguay 
34. Peru 
35. Portugal 
36. Puerto Rico 
37. Romania 
38. Singapore 
39. South Africa 
40. South Korea 
41. Sweden 
42. Switzerland 
43. Thailand 
44. United Kingdom 
45. United States Of America 
46. United States Virgin Islands 
47. Uzbekistan 

ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ (പ്രതിമാസം 1000 മിനിറ്റുകള്‍)
1. Angola
2. Austria
3. Bahrain
4. Belgium
5. Egypt
6. Italy
7. Kuwait
8. Namibia
9. Nigeria
10. Oman
11. Qatar
12. Saudi Arabia
13. Slovakia
14. Spain
15. Syria
16. Taiwan
17. Turkey