ഇന്ത്യയുടെ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. 2.44 ശതമാനമാണ് രാജ്യത്തിന്‍റെ ഇറക്കുമതി ഇടിഞ്ഞത്.

ദില്ലി: രാജ്യത്തിന്‍റെ കയറ്റുമതിയില്‍ നേരിയ വര്‍ദ്ധന. ഡിസംബറില്‍ രാജ്യം 2,793 കോടി ഡോളറിന്‍റെ കയറ്റുമതി നടത്തി. 0.34 ശതമാനമാണ് കയറ്റുമതി വളര്‍ച്ച.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയുടെ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. 2.44 ശതമാനമാണ് രാജ്യത്തിന്‍റെ ഇറക്കുമതി ഇടിഞ്ഞത്. 4,100 കോടി ഡോളറാണ് ആകെ ഇറക്കുമതി. ഇതോടെ രാജ്യത്തിന് എന്നും പ്രതിസന്ധി ഉയര്‍ത്തുന്ന വ്യാപാര കമ്മിയും കുറഞ്ഞു. 1,300 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര കമ്മി. സ്വര്‍ണ്ണം ഇറക്കുമതി 24.33 ശതമാനം താഴ്ന്ന് 256 കോടി ഡോളറായി.