Asianet News MalayalamAsianet News Malayalam

എഫ് 21 യുദ്ധവിമാന നിര്‍മാണം ഇന്ത്യയില്‍: സഹകരിക്കാന്‍ ഇന്ത്യന്‍ കമ്പനിയും

1500 കോടി ഡോളറിലധികം മൂല്യം വരുന്ന പ്രതിരോധ കരാറുകള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുമെന്നാണ് ലോക്ഹീഡിന്‍റെ പ്രതീക്ഷ. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ വച്ചാണ് കമ്പനി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. 

f 21 fighter aircraft will build in India; in partnership with Indian company
Author
Bengaluru, First Published Feb 21, 2019, 3:45 PM IST

ബെംഗളൂരു: യുഎസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോംമ്പാറ്റ് ജെറ്റ് എഫ് 21 യുദ്ധ വിമാനം ഇന്ത്യയില്‍ നിര്‍മിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശീയ യുദ്ധ വിമാന നിര്‍മാണം നടക്കുക. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി സഹകരിച്ചാണ് എഫ് 21 യുദ്ധവിമാന നിര്‍മാണം. 

1500 കോടി ഡോളറിലധികം മൂല്യം വരുന്ന പ്രതിരോധ കരാറുകള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുമെന്നാണ് ലോക്ഹീഡിന്‍റെ പ്രതീക്ഷ. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ വച്ചാണ് കമ്പനി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. 

നേരത്തെ എഫ് 16 യുദ്ധവിമാനങ്ങള്‍ രാജ്യത്ത് നിര്‍മിക്കാമെന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ അടക്കമുളള രാജ്യങ്ങളുടെ പക്കല്‍ ഈ വിമാനമുളളതിനാല്‍ ഇന്ത്യ ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ അത്യാധുനിക എഫ് 21 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ തയ്യാറാവുകയായിരുന്നു.   
 
Follow Us:
Download App:
  • android
  • ios