ബുള്ളറ്റുകള്‍ സാധാരണഗതിയില്‍ ചോപ്പര്‍, ക്രൂയിസര്‍ മോഡലുകളിലേക്കാണ് മോഡിഫൈഡ് ആക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നത് പല നിയമപ്രശ്നങ്ങള്‍ക്കും കാരണമാകും. മോട്ടോര്‍വാഹന വകുപ്പിനെ്‍റ അനുമതിയുണ്ടായിരിക്കണം മോഡിഫിക്കേഷന് എന്നാണ് നിയമം.

ഹാന്‍ഡില്‍
ബേസിക് ഹാന്‍ഡിലാണ് ബെസ്റ്റ്. പക്ഷേ ക്രൂയിസര്‍ ടൈപ്പ് ഹാന്‍ഡില്‍ ആക്കി മാറ്റാറുണ്ട്. ഓതറൈസ്ഡ് ഡീലറില്‍ നിന്ന് ഒര്‍ജിനല്‍ ഹാന്‍ഡില്‍ വാങ്ങുക.

സ്പ്ളിറ്റ് സീറ്റ്
വാഹനത്തിന് പുതിയ ലുക്ക് നല്‍കാന്‍ സ്പ്ലിറ്റ് സീറ്റുകള്‍ നല്‍കാറുണ്ട്.

അല്ലോയ് വീലുകള്‍
വ്യത്യസ്തവും മനോഹരവുമായ രൂപം അലോയ് വീലുകള്‍ നല്‍കുന്നു.

ക്രാഷ് ബാര്‍
ഭാരമുള്ള വാഹനത്തിനു വളരെ സഹായകമാകുന്നവയാണ് ക്രാഷ് ബാറുകള്‍. നൈലേണ്‍ ചരടുകൊണ്ട് ചുറ്റി എളുപ്പത്തില്‍ ഭംഗിയുള്ളതാക്കാം സ്വന്തമായിത്തന്നെ.

നിറം മാറ്റുന്നത് നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുമുമ്പ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍മാരോട് വിവരങ്ങള്‍ തിരക്കുന്നത് നല്ലതായിരിക്കും. നിയമലംഘനം നടത്താതെ നിങ്ങളുടെ ബൈക്കിനെ കിടു ലുക്കാക്കി മാറ്റുന്ന പരിശീലനം ലഭിച്ച മോഡിഫിക്കേഷന്‍ സെന്ററുകളെ മാത്രം സമീപിക്കുക.‍ മോഡിഫിക്കേഷന്‍ നടത്തുമ്പോള്‍ എയര്‍ഹോണും മള്‍ട്ടി ടോണ്‍ ഹോണും ഒഴിവാക്കുക. മോട്ടോര്‍ വാഹന നിയമം 119(2) അനുസരിച്ച് ഇത് കുറ്റകരമാണ്. 105 ഡെസിബല്‍ വരെ ശബ്ദമുളവാക്കുന്ന ഹോണുകള്‍ മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ.

സൈലന്‍സര്‍ മോഡിഫൈ ചെയ്യുന്നതിന് പൊതുവേ വാഹന നിര്‍മ്മാതാക്കള്‍ തന്നെ എതിരാണ്.കാരണം വാഹനത്തിന്‍റെ മൈലേജ്,എഞ്ചിന്‍ കണ്ടീഷന്‍ എന്നിവയെല്ലാം മൊത്തത്തില്‍ മാറി മറിയും. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ശബ്ദമുള്ളവ ഒഴിവാക്കുക.

മിറര്‍ ഏതൊക്കെ മോഡിഫിക്കേഷന്‍ നടത്തിയാലും റിയര്‍വ്യൂ മിററുകള്‍ മാറ്റാതിരിക്കുക. ഇത് പിഴശിക്ഷയ്ക്കും അതേപോലെ സുരക്ഷാപ്രശ്നങ്ങള്‍ക്കും കാരണമാകും.